കൊച്ചി: വൈറല്‍ കുംഭമേളതാരത്തിന്റെ ഭര്‍ത്താവ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് മധ്യപ്രദേശ് സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍.
എന്തുകൊണ്ടാണു കേരളത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചതെന്ന് ബോധിപ്പിച്ചിട്ടില്ലെന്നും ജനനസര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതിനെതിരേ മധ്യപ്രദേശ് ഹൈക്കോടതിയില്‍ ദമ്പതികള്‍ ഹര്‍ജി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി പരിഗണിക്കരുതെന്നുമാണ് ആവശ്യം.
മകളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് താരത്തിന്റെ പിതാവ് മധ്യപ്രദേശ് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഫര്‍മാനെതിരേ കേസെടുക്കുകയായിരുന്നു.
Madhya Pradesh government opposes anticipatory bail plea of Kumbh Mela star's husbandമധ്യപ്രദേശില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കേരള ഹൈക്കോടതിയില്‍ ഇതൊരു സാധാരണ മുന്‍കൂര്‍ ജാമ്യാപേക്ഷയായി പരിഗണിക്കാന്‍ കഴിയില്ലെന്നു മധ്യപ്രദേശ് ഡിജിപിയെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു അറിയിച്ചു. മധ്യപ്രദേശിലെ കോടതികളെ സമീപിക്കുന്നതുവരെ ഹര്‍ജിക്കാരെ അറസ്റ്റില്‍നിന്നു സംരക്ഷിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
എഫ്ഐആര്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ എഎസ്ജി സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.